ഐക്യമലയാള പ്രസ്ഥാനം

ഐക്യമലയാള പ്രസ്ഥാനം
കോടതിഭാഷ മലയാളമാക്കുക ജനകീയ ഒപ്പുശേഖരണം
സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 1,
വ്യാഴം വൈകിട്ട് 3.30 ന് ജ. വി. ആര്‍.കൃഷ്ണയ്യര്‍ (എറണാകുളത്ത് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍) സുഹൃത്തേ, കേരളത്തിലെ കോടതികളിലെ ഭാഷ മാതൃഭാഷയാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു മാസക്കാലം നീളുന്ന വിപുലമായ ഒപ്പുശേഖരണവും പ്രചാരണ പ്രവര്‍ത്തനങ്ങളും സെപ്തംബര്‍ 1 ന് ആരംഭിക്കുകയാണ്. മലയാളഐക്യവേദി, മലയാളസംരക്ഷണവേദി, മലയാളസമിതി എന്നീ മാതൃഭാഷാ സംഘടനകളുടെയും ഭാഷാസ്നേഹികളുടെയും പൊതുവേദിയായ ഐക്യമലയാള പ്രസ്ഥാനമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. നാട്ടിലെ ജനങ്ങള്‍ക്കാണ് ഒരു ഭരണസംവിധാനം പ്രാധാന്യം നല്‍കുന്നതെങ്കില്‍, ഭരണസംബന്ധമായ ഉത്തരവുകളും നീതി നിയമസംവിധാനങ്ങളും ജനങ്ങളുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഇത് ഓരോ പൌരന്റേയും സേവനാവകാശം കൂടിയാണെന്ന തിരിച്ചറിവുണ്ടാകണം. ഇതുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടേയും ജനകീയ ഒപ്പുശേഖരണത്തിന്റെയും ഉദ്ഘാടനം ജ. വി. ആര്‍.കൃഷ്ണയ്യര്‍ നിര്‍വ്വഹിക്കുന്നു. പ്രൊഫ. എം. കെ. സാനു, പ്രൊഫ. എം. തോമസ് മാത്യൂ, എം. വി ബെന്നി, സുനില്‍. പി ഇളയിടം, എസ്. രമേശന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. സെപ്തംബര്‍ 1, വ്യാഴാഴ്ച വൈകീട്ട് 3.30 ന് എറണാകുളത്ത് കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയിലാണ് പരിപാടി. എല്ലാ ഭാഷാ സ്നേഹികളേയും ഈ പരിപാടിയിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു. ഐക്യമലയാളപ്രസ്ഥാനത്തിനുവേണ്ടി ഡോ. ജോര്‍ജ് ഇരുമ്പയം (മലയാളസംരക്ഷണവേദി) ഹരിദാസന്‍ (മലയാളസമിതി) കെ.കെ. സുബൈര്‍(മലയാള ഐക്യവേദി)

About പ്രശോഭ് ജി.ശ്രീധര്‍ -ചാത്തോത്ത്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എ.ടി.പി.എസ്സ്. കൊച്ചി www.atps.in
This entry was posted in Uncategorized. Bookmark the permalink.

ഒരു അഭിപ്രായം ഇടൂ